india writes a bad new record in cwc 2019
ലോകകപ്പ് സെമിഫൈനലില്‍ പൊരുതി തോറ്റതിനൊപ്പം ഇന്ത്യന്‍ ടീമിന് നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡും. ന്യൂസീലന്‍ഡ് പേസര്‍മാരായ മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തുവിടുകയായിരുന്നു.ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണു നേടിയത്. ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നിട്ടുകൂടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ന്യൂസീലന്‍ഡ് ബോളിങ്ങിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
#CWC19 #INDvsNZ